Friday 24 October 2008

  • അറിവ്‌ കുറഞ്ഞാല്‍ വിശ്വാസം ഏറും.
  • തെറ്റു പറ്റാതിരുന്നതല്ല, ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ വേണ്ടി ചെയ്തതാ.
  • എല്ലാ മോശം കാര്യങ്ങളേയും അനുഭവപാഠങ്ങളാക്കി മാറ്റുന്നതാണെന്റെ വിജയം.
  • തെറ്റു തിരുത്തുന്നതിനു മുമ്പ്‌ അനുഭവസമ്പത്ത്‌ പരമാവധി കിട്ടി എന്നുറപ്പ് വരുത്തുക.
  • ജ്യോത്സ്യന്റെ സമയദോഷം ആരെ ബാധിക്കും?

Friday 10 October 2008

  • ഉത്കര്‍ഷേച്ഛയുടെ ആദ്യലക്ഷണമാണ്‌ അസൂയ.
  • പഠിക്കാനാകുമെങ്കില്‍ പരാജയവും ഒരു വിജയമാണ്‌.
  • ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മറവി നല്ലതാണ്‌.
  • വഞ്ചനയുടെ ആദ്യപടി വിശ്വാസം നേടുക എന്നതാണ്‌.
  • വേറൊരാളോട്‌ അഭിപ്രായം ചോദിക്കുന്നത്‌ ശരിയാണോ?

Monday 29 September 2008

  • ആശയക്കുഴപ്പമാണ്‌ പഠനത്തിണ്റ്റെ ആദ്യപടി.
  • എനിക്കു മടിയല്ല, കര്‍മോത്സുകതയില്ലാത്തതാണ്‌.
  • നിഷേധിക്കപ്പെടുന്നതുവരെ ഒന്നും വിശ്വസിക്കരുത്‌.
  • മണ്ടന്‍മാരോട്‌ സംസാരിച്ചാല്‍ ആത്മവിശ്വാസം കൂടും.
  • സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ പെട്ടു പോകുന്നതിനെയാണോ വിഡ്ഢിത്തം എന്നു പറയുന്നത്?
  • റിസ്ക്‌ എടുക്കുമ്പോള്‍ പഴിചാരാന്‍ ഒരാളെ കണ്ടുവക്കുക.
  • ഞാനെന്തല്ലയോ അതായിക്കാണാനാണ്‌ ലോകത്തിനാഗ്രഹം.
  • നിങ്ങളുടെ രഹസ്യം എന്നോട്‌ പറയുന്നതുവരെ എപ്പോഴും രഹസ്യമായിരിക്കും.
  • ഏതു കാര്യവും ചെയ്യുതിനേക്കാള്‍ അതിനെക്കുറിച്ച്‌ ചിന്തിച്ച്‌ നിര്‍വൃതിയടയുന്നതാണ്‌ ആനന്ദം.

Friday 16 May 2008

  • ഒരു പുതുമൊഴി : പണ്ടാരാണ്ട് എന്തോ പറഞ്ഞ പോലെ . . .
  • സ്വന്തം കാര്യം അല്ലാത്തതു കൊണ്ടാണല്ലോ ഉറപ്പിച്ചു പറയുന്നത്‌.
  • വല്ലാത്ത പിരിമുറുക്കം കൊണ്ടാണ്‌ ഞാനെല്ലാം ലളിതമായി പറയുന്നത്‌.
  • അഹങ്കാരമുണ്ടെങ്കില്‍ മാത്രമേ ആധികാരികതയോടുകൂടി ഒരു കാര്യം ചെയ്യാന്‍ പറ്റൂ.
  • സ്വന്തം തീരുമാനങ്ങളുമായി അടിച്ചു പിരിയുന്നതിനെയാണോ ആശയക്കുഴപ്പം എന്നു പറയുന്നത്?

Monday 5 May 2008

  • ചെയാതെ മാറ്റി വയ്ക്കുന്ന കാര്യങ്ങളെല്ലാം തുടക്കം കിട്ടാന്‍ ബുദ്ധിമുട്ടുള്ളവയായിരിക്കും.
  • എന്റെ ഉത്തരത്തിന്റെ ആധികാരികത നിശ്ചയിക്കുന്നത്‌ നിങ്ങളുടെ അറിവില്ലായ്മയാണ്‌.
  • നമുക്കൊന്നും ചെയ്യാനില്ല എന്ന തിരിച്ചറിവാണ്‌ മന:സ്സമാധാനതിന്റെ ആദ്യത്തെ ഘട്ടം.
  • തര്‍ക്കിച്ചു തോല്ക്കുമെന്നു തോന്നുമ്പോള്‍ എതിരാളിയുടെ അഭിപ്രായത്തോട്‌ തന്ത്രപരമായി യോജിക്കുക.
  • പഴയ പ്രശ്നങ്ങളുടെ തീവ്രത കുറയുന്നത്‌ പുതിയവ ഉണ്ടാകുമ്പോഴല്ലേ?

Tuesday 22 April 2008

  • എന്തെങ്കിലും കിട്ടും എന്ന തോന്നലുണ്ടെങ്കിലല്ലേ ആശങ്കപ്പെടേണ്ടതുള്ളൂ?
  • പരീക്ഷയ്ക്കു ചോദ്യം ചോദിക്കുന്നതു ഉത്തരമില്ലാത്തതു കൊണ്ടാണോ?
  • കൂടുതല്‍ ജോലി ഉള്ളപ്പോഴല്ലേ മനുഷ്യന്‍ മടിയനാകുന്നത്‌?
  • മടുപ്പില്ലായ്മ മടുത്തു കഴിഞ്ഞാല്‍ പിന്നെന്ത്‌ ചെയ്യും?
  • സ്വയം ചെയ്യാനുള്ള കഴിവില്ലായ്മയാണ്‌ അസൂയ.